അരുണാചൽ പ്രദേശിലേയും നാഗാലാൻഡിലേയും പ്രദേശങ്ങളിൽ അഫ്സ്പ നിയമം ആറ് മാസത്തേക്കുകൂടി നീട്ടി. സായുധസേനയ്ക്ക് പ്രത്യേക അധികാരം നൽകുന്നതാണ് അഫ്സ്പ (AFSPA). ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചു.
നാഗാലാൻഡിലെ എട്ട് ജില്ലകളിലും അരുണാചൽ പ്രദേശിലെ മൂന്നു ജില്ലകളിലുമുൾപ്പെടെയുള്ള സ്ഥലങ്ങളിലെ ക്രമസമാധാന നില അവലോകനം ചെയ്തശേഷമാണ് അഫ്സ്പ നീട്ടാൻ തീരുമാനമായത്. സായുധ സേനയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് അഫ്‌സ്പ പ്രകാരം ഒരു പ്രദേശത്തെയോ ജില്ലയെയോ ‘അസ്വസ്ഥമായ പ്രദേശം’ എന്ന നിലയ്ക്കാണ് പ്രഖ്യാപിക്കുക.
അഫ്‌സ്പ പ്രഖ്യാപിച്ച പ്രദേശത്ത് സായുധസേനകള്‍ക്ക് പൊതു ക്രമസമാധാന പരിപാലനത്തിന് ആവശ്യമെന്ന് തോന്നുകയാണെങ്കില്‍ തിരച്ചില്‍ നടത്താനും അറസ്റ്റ് ചെയ്യാനും വെടിയുതിർക്കാനുമുള്ള അധികാരം നല്‍കുന്നതാണ് ഈ നിയമം.