കരിപ്പൂർ വിമാനത്താവളത്തിൽ സൗദി എയർലൈൻസ് സർവീസുകൾ പുനരാരംഭിച്ചു. റിയാദിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന് പുലർച്ചെ കരിപ്പൂരിലെത്തി. റൺവേ നവീകരണത്തെത്തുടർന്ന് വർഷങ്ങളായി മുടങ്ങിയിരുന്ന സർവീസുകളാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. ആഴ്ചയിൽ നാല് ദിവസങ്ങളിലായി (ചൊവ്വ, വ്യാഴം, ശനി, ഞായർ) 20 ബിസിനസ് ക്ലാസ് സീറ്റുകളും 145 എക്കോണമി ക്ലാസ് സീറ്റുകളുമടക്കം ആകെ 165 പേർക്ക് യാത്ര ചെയ്യാവുന്ന ചെറിയ വിമാനങ്ങളാണ് സൗദി എയർലൈൻസ് സർവീസിനായി ഉപയോഗിക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം സൗദി എയർലൈൻസ് കരിപ്പൂരിലിറങ്ങി; ആഴ്ചയിൽ നാല് ദിവസങ്ങളിൽ സർവീസ്

