Site iconSite icon Janayugom Online

യൂബർ ഓട്ടം വിളിച്ച ശേഷം ഓട്ടോ ട്രൈവറെ മര്‍ദിച്ച് പണം കവര്‍ന്നു; പ്രതികള്‍ പിടിയില്‍

ഊബർ ഡ്രൈവറെ തട്ടികൊണ്ടുപോയി മർദ്ദിച്ച് പണം കവർന്നു. സംഭവത്തില്‍ പ്രതികള്‍ അറസ്റ്റിൽ. ഊബർ ഓട്ടോ ഡ്രൈവറായ കരകുളം സ്വദേശി അരുൺ രാജിനെയാണ് ആക്രമിച്ചത്. സംഭവത്തിൽ ഉള്ളൂർ പണയിൽ വീട്ടിൽ വിഷ്ണു (31), ഇടവാക്കോട് സജി ഭവനിൽ ജിത്ത് (28), ചേഞ്ചേരി ലക്ഷം വീട്ടിൽ ജിഷ്ണു (24), കല്ലിയൂർ കുളക്കോട്ടുകോണം കുന്നുംപുറത്ത് വീട്ടിൽ യദു (18), നാലാഞ്ചിറ അക്ഷയ ഗാർഡനിൽ ജിതിൻ (31, കാപ്പിരി ജിതിൻ), ശ്രീകാര്യം ചെറുവയ്ക്കൽ ചാമവിള വീട്ടിൽ സൂരജ് (18) എന്നിവരെ പൊലീസ് പിടികൂടി. 

വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ഇടവാക്കോടുനിന്ന് അരുൺ രാജിന്റെ വാഹനം രണ്ടുപേർ ചേർന്ന് ഓട്ടം വിളിച്ചു. കുറച്ചു ദൂരം സഞ്ചരിച്ചതിന് ശേഷം ബാക്കിയുള്ളവര്‍ വഴിയിൽ നിന്ന് കയറുകയും ചെയ്തു. ആളൊഴിഞ്ഞ പ്രദേശമെത്തിയതോടെ സംഘം ക്രൂരമായി മർദ്ദിക്കുകയും കൈയിലുണ്ടായിരുന്ന ആറായിരം രൂപയും ഫോണും ഉൾപ്പടെ കൈവശപ്പെടുത്തുകയുമായിരുന്നു. അരുൺ രാജ് ഉച്ചത്തിൽ നിലവിളച്ചതോടെ പ്രതികൾ ഓടി രക്ഷപെടുകയും ചെയ്തു. മുഖത്തും ശരീരത്തിലും ആഴത്തിൽ മുറിവേറ്റ അരുണ്‍ രാജ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്. പിന്നാലെ മണ്ണന്തല പൊലീസിൽ പരാതി നൽകുകയായിരുന്നു.സംഭവത്തിലെ മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

Exit mobile version