Site icon Janayugom Online

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് : ജര്‍മ്മനിക്ക് പിന്നാലെ ഇന്ത്യക്കെതിരെ പ്രതികരണവുമായി യുഎസ്

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ ജര്‍മ്മനിക്ക് പിന്നാലെ ഇന്ത്യക്കെതിരെ പ്രതികരണവുമായി യുഎസ്. കെജ്‌രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തതും തുടർന്നുള്ള സംഭവ വികാസങ്ങളും അതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും നിരീക്ഷിക്കുന്നതായി അമേരിക്കൻ സ്റ്റേറ്റ് വക്താവ് പറഞ്ഞു. ന്യായവും സുതാര്യവുമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

എന്നാല്‍ ജര്‍മ്മനിയുടെ അഭിപ്രായ പ്രകടനത്തോട് ശക്തമായി പ്രതികരിച്ച ഇന്ത്യന്‍ ഭരണ നേതൃത്വം യുഎസിന്റെ പ്രതികരണത്തിനെതിരെ ഇനിയും നിലപാട് അറിയിച്ചിട്ടില്ല. കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്കുമേല്‍ സമ്മര്‍ദമുണ്ടെന്നാണ് പ്രസ്താവനകള്‍ വ്യക്തമാക്കുന്നത്.

Eng­lish Sum­ma­ry: After Ger­many, US reacts to Arvind Kejri­wal’s arrest
You may also like this video

Exit mobile version