Site iconSite icon Janayugom Online

ഹിജാബിന് പിന്നാലെ മുംബൈ കോളജില്‍ ജീന്‍സിനും വിലക്ക്

സാംസ്‌കാരിക അസമത്വം ചൂണ്ടികാണിച്ച് വിദ്യാര്‍ത്ഥികളെ ടോണ്‍ ജീന്‍സ്(കീറിയ ജീന്‍സ്), ടി ഷര്‍ട്ട് എന്നിവ ധരിക്കുന്നതില്‍നിന്ന് വിലക്കി മുംബൈയിലെ കോളജ്. കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ ഔപചാരികവും മാന്യവുമായ വസ്ത്രം ധരിക്കണമെന്ന് ജൂണ്‍ 27 ന് പുറപ്പെടുവിച്ച നോട്ടീസില്‍ എന്‍ ജി ആചാര്യ ആന്‍ഡ് ഡി കെ മറാത്ത കോളജ് പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് ഏതൊക്കെ തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാമെന്നും കോളജ് നോട്ടീസില്‍ പറയുന്നുണ്ട്. ആണ്‍കുട്ടികള്‍ക്ക് ഹാഫ് അല്ലെങ്കില്‍ ഫുള്‍ ഷര്‍ട്ടും പാന്‍സും ധരിക്കാം. പെണ്‍കുട്ടികള്‍ക്ക് ഇന്ത്യന്‍ സംസ്‌കാരത്തിലുള്ളതും അല്ലെങ്കില്‍ പാശ്ചാത്യ വസ്ത്രവും ധരിക്കാമെന്നും നോട്ടീസ് പറയുന്നു. കോളജില്‍ ഹിജാബ്, ബുര്‍ഖ, നഖബ് എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെയുള്ള ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതി ഇടപെടാന്‍ വിസമ്മതിച്ചതിന് പിന്നാലെയാണ് അധികൃതരുടെ ഭാഗത്ത് നിന്ന് പുതിയ നിര്‍ദേശം ഉണ്ടായിരിക്കുന്നത്.
‘വിദ്യാര്‍ത്ഥികള്‍ മതം വെളിപ്പെടുത്തുന്നതോ സാംസ്‌കാരിക അസമത്വം കാണിക്കുന്നതോ ആയ വസ്ത്രം ധരിക്കരുത്. നകബ്, ഹിജാബ്, ബുര്‍ഖ, ഷോള്‍, തൊപ്പി മുതലായവ താഴത്തെ നിലയിലെ മുറികളില്‍ പോയി നീക്കം ചെയ്യണം, എങ്കില്‍ മാത്രമേ കോളജ് കാമ്പസിലൂടെ സഞ്ചരിക്കാന്‍ കഴിയൂ, കീറിയ ജീന്‍സ്, ടി-ഷര്‍ട്ടുകള്‍, വസ്ത്രങ്ങള്‍, ജഴ്സികള്‍ എന്നിവ കാമ്പസില്‍ അനുവദനീയമല്ലെന്നും നോട്ടീസില്‍ പറയുന്നു.

Eng­lish sum­ma­ry: After hijab, jeans are also banned in Mum­bai colleges

You may also like this video

Exit mobile version