Site iconSite icon Janayugom Online

കോളനി എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്ന് കേരളത്തിന് പിന്നാലെ തമിഴ് നാടും

കോളനി എന്ന വാക്ക് ഇനി ഉപയോഗിക്കില്ലന്ന് കേരളത്തിന് പിന്നാലെ തമിഴ് നാടും. സര്‍ക്കാര്‍ ഉത്തരവുകളിലും ‚രേഖകളിലും കോളനി പരാമര്‍ശം ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിയമസഭയില്‍ അറിയിച്ചു .തൊട്ടുകൂടായ്മയും ചരിത്രപരമായ ജാതി വിവേചനത്തിന്റെയും പ്രതീകമാണു കോളനി എന്ന വാക്കെന്ന് സ്റ്റാലിൻ പറഞ്ഞു. ഈ മണ്ണിൽ പ്രാചീന കാലം മുതൽ ജീവിക്കുന്ന മനുഷ്യരെ അപമാനിക്കാൻ വേണ്ടിയാണ് ആ വാക്ക് ഉപയോഗിച്ച് വന്നിരുന്നതെന്നും തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു.

ബ്രീട്ടീഷ് കാലഘട്ടത്തിന്റെ അവശേഷിപ്പായാണ് ഈ വാക്ക് ഔദ്യോഗിക രേഖകളിലും മറ്റും കയറി വന്നത്. കേരളം ഇതിനെ കണ്ടറിഞ്ഞ് ഒഴിവാക്കിയിരുന്നു. ദലിത് വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങളെ ഈ വാക്ക് ഉപയോഗിച്ച് തിരിച്ചറിയുന്ന രീയിയുണ്ടായിരുന്നു.ജനങ്ങൾക്കിടയിൽ കോളനി എന്ന വാക്കിന്റെ ഉപയോഗം ഒഴിവാക്കുന്നതിനു സർക്കാർ ശ്രമങ്ങൾ നടത്തുമെന്നും തമിഴ്നാട് തീരുമാനിച്ചു.

കോളനി പ്രയോഗം ദലിതരെ അപമാനിക്കുന്നതിനു തുല്യമാണെന്നും അതൊഴിവാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും വിസികെ എംഎൽഎ സിന്തനൈ സെൽവൻ ആവശ്യപ്പെട്ടിരന്നു. ഇതിന് മറുപടിയായാണു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

Exit mobile version