Site iconSite icon Janayugom Online

അച്ചടിക്ക് പിന്നാലെ സോഫ്റ്റ്‌വെയറും പണിമുടക്കിൽ ഡ്രൈവിംഗ് ലൈസൻസിന് ഇനിയും കാത്തിരിക്കണം

ഡ്രൈവിംഗ് ലൈസൻസിനായി ഇനി എത്രനാൾ കാത്തിരിക്കണം. അപേക്ഷ സമർപ്പിച്ച് പലരും കാത്തിരിക്കുകയാണ്. ഡ്രൈവിംഗ് ലൈസൻസ് മാത്രമല്ല. ആർ സി പുതുക്കൽ, പേരുമാറ്റൽ തുടങ്ങിയ മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയിൽ നിലച്ചതോടെ ആയിരങ്ങളാണ് പെട്ടുപോയത്. കഴിഞ്ഞ നവംബറിലാണ് സേവനങ്ങൾ ഭാഗികമായി നിലച്ചത്. 

അച്ചടി മുടങ്ങിയതിന് പിന്നാലെ സോഫറ്റ് വെയറും പണിമുടക്കി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിയന്ത്രണത്തിനുള്ള സാരഥി സോഫ്റ്റ് വെയർ വഴിയാണ് ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. വിവിധ ആർ ടി ഓഫീസുകളിൽ പണമടച്ച് അപേക്ഷ നൽകിയ നിരവധി ആളുകളാണ് സംസ്ഥാനത്തൊട്ടാകെ പ്രതിസന്ധിയിലായത്. കാലാവധി കഴിഞ്ഞാൻ പിഴ അടയ്ക്കണം, ലൈസൻസ് പുതുക്കി കിട്ടാതെ വാഹനവും ഓടിക്കാൻ കഴിയില്ല. 

സെർവർ അറ്റകുറ്റപ്പണി നടക്കുന്നെന്ന മറുപടി മാത്രമാണ് ലഭിക്കുന്നത്. എപ്പോൾ പരിഹരിക്കപ്പെടുമെന്നതിൽ വ്യക്തതയില്ല. ഫോണിലൂടെ നിരവധി പേരാണ് വിവരങ്ങൾ അന്വേഷിക്കുന്നത്. എന്നാൽ എന്ന് രേഖകൾ ലഭിക്കുമെന്നും സൈറ്റ് കിട്ടുമെന്നതും ഉറപ്പ് പറയാൻ സാധിക്കുന്നില്ല. പിവിസി കാർഡിലേക്ക് മാറ്റാൻ 245 രൂപയാണ് അപേക്ഷകർ നൽകേണ്ടത്. രജിസ്ട്രേഷൻ നടക്കുന്നുണ്ടെങ്കിലും ഡ്രൈവിംഗ് ലൈസൻസും ആർ സിയും നൽകുന്നില്ല. ഡ്രൈവിംഗ് ലൈസൻസ് പിവിസി കാർഡ് രൂപത്തിൽ നിർമ്മിക്കുന്ന ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (ഐടിഐ) കമ്പനിക്ക് എട്ടുകോടിയിലധികം കുടിശികയെ തുടർന്ന് ഒക്ടോബറിൽ അച്ചടി നിർത്തി. തപാൽ വകുപ്പിനും കുടിശികയായതോടെ വിതരണവും നിലച്ചു. തപാൽ വകുപ്പിന്റെ കുടിശിക തീർക്കാൻ പണം അനുവദിച്ചതോടെ വിതരണം പുനസ്ഥാപിച്ചെങ്കിലും അച്ചടി ആരംഭിച്ചില്ല. 

Eng­lish Sum­ma­ry: After print­ing, the soft­ware also has to wait for the dri­ver’s license on strike

You may also like this video

Exit mobile version