കണ്ണൂരില്‍ വീട്ടുകാരുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കോട്ടയംതട്ട് സ്വദേശി ടിബിനെയാണ് പാലക്കയം തട്ടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ച്ചലധികം പഴക്കമുള്ളതായാണ് നിഗമനം. കഴിഞ്ഞ 15 നാണ് ടിബിന്‍ വീട്ടുകാരുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയത്. സംഭവത്തില്‍ കുടിയാന്മല പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വീട്ടുകാരുമായി വഴക്കിട്ട് വീടുവിട്ടിറങ്ങി; പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

