ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റിന് പിന്നാലെ നേരിടുന്ന സൈബർ അധിക്ഷേപത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി അതിജീവിത. സംസ്ഥാന പൊലീസ് മേധാവിക്കും അതിജീവിത പരാതി നൽകി. സൈബർ ഇടങ്ങളിലെ ആക്രമണം വലിയ തോതിൽ ബാധിക്കുന്നുവെന്നും വ്യക്തി ജീവിതത്തെ ഉള്‍പ്പെടെ ബാധിച്ചുവെന്നും അതിജീവിത പരാതിയിൽ പറയുന്നു. പത്തനംതിട്ട സ്വദേശിയായ അതിജീവിതയാണ് പരാതി നൽകിയത്.
രാഹുലിന്റെ അറസ്റ്റിനെ തുടർന്ന് അതിജീവിതക്കെതിരെ സൈബർ അധിക്ഷേപം; മുഖ്യമന്ത്രിക്ക് പരാതി നൽകി

