നടി രശ്മിക മന്ദാനയ്ക്ക് പിന്നാലെ ആലിയ ഭട്ടിന്റെ ഡീപ്പ്‍ഫേക്ക് വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സമൂഹമാധ്യമ ഇൻഫ്ലുവൻസറായ യുവതിയുടെ വീഡിയോ എഡിറ്റ് ചെയ്താണ് ആലിയയുടേതെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്. രശ്മികയുടെ വീഡിയോയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീഡിയോകള്‍ പുറത്തുവന്നിരിക്കുന്നത്.
സമീപകാലത്ത് കത്രീന കയ്ഫ്, കാജോള്‍, സാറാ ടെണ്ടുല്‍ക്കറും ഇതിന് ഇരകളായിരുന്നു. ഗെറ്റ് റെഡി വിത്ത് മി വീഡിയോഉപയോഗിച്ചാണ് ഡീപ്പ്‍ഫേക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഒർജിനൽ വീഡിയോ എഐ സഹായത്തോടെ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് വീഡിയോകള്‍ നിര്‍മ്മിക്കുന്നത്. ഇതിലൂടെ എഐയുടെ ഉപയോഗത്തിലും കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഡീപ്പ്‍ഫേക്ക് വീഡിയോകള്‍ സൃഷ്ടിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഒരു ലക്ഷം രൂപ പിഴയും മൂന്ന് വർഷം തടവും ലഭിക്കാമെന്ന കുറ്റമാണിതെന്നും മന്ത്രി വ്യക്തമാക്കി.
English Summary:After Rashmika, actress Alia Bhatt got caught in deepfake
You may also like this video