Site iconSite icon Janayugom Online

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: ഗോപാൽ കൃഷ്ണ ഗാന്ധി

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പശ്ചിമ ബംഗാൾ മുൻ ഗവർണർ ഗോപാൽ കൃഷ്ണ ഗാന്ധി. മറ്റാരെയെങ്കിലും പരിഗണിക്കണമെന്നും ഗോപാൽകൃഷ്ണ ഗാന്ധി വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടികൾ പരിഗണിച്ചിരുന്ന ശരദ് പവാറും ഫാറൂഖ് അബ്ദുള്ളയും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഗോപാൽ കൃഷ്ണ ഗാന്ധിയെ സമീപിച്ചത്. മഹാത്മാ ഗാന്ധിയുടെയും സി രാജഗോപാലാചാരിയുടെയും ചെറുമകനാണ് ഗോപാൽകൃഷ്ണ ഗാന്ധി. മുൻ ഐഎഎസ് ഓഫീസറായ ഗോപാൽകൃഷ്ണ സൗത്ത് ആഫ്രിക്കയിലും ശ്രീലങ്കയിലും ഹൈകമ്മീഷണറായിരുന്നു. ബംഗാൾ ഗവർണറായും പ്രവർത്തിച്ചു. 2017 ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വെങ്കയ്യ നായിഡുവിനെതിരെ മത്സരിച്ചിരുന്നു. അതേസമയം രാഷ്ട്രപതി സ്ഥാനാർത്ഥിയെ നിർണയിക്കുവാൻ നാളെ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കില്ല.

eng­lish sum­ma­ry; After Sharad Pawar and Farooq Abdul­lah, Gopalkr­ish­na Gand­hi says no to Opposition’s request to con­test Pres­i­den­tial election

you may also like this video;

Exit mobile version