Site iconSite icon Janayugom Online

ശരദ് പവാറിനു പിന്നാലെ ലല്ലുപ്രസാദ് യാദവും ഇന്ത്യാസഖ്യത്തിന് മമതാ ബാനര്‍ജി നേതൃത്വം നല്‍കണമെന്നാവശ്യവുമായി രംഗത്ത്

ഇന്ത്യാ സഖ്യത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും, പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി നേതൃത്വം നല്‍കണമെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനുള്ള എതിര്‍പ്പ് കണക്കാക്കേണ്ടതില്ലെന്നും ലാലുപ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.മമത ബാനര്‍ജിയാണ് ഇന്ത്യയെ നയിക്കേണ്ടത്. ആര്‍ജെഡി മമതയെ പിന്തുണയ്ക്കുന്നു. ബിഹാറില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി അധികാരത്തിലെത്തും ലാലുപ്രസാദ് പറഞ്ഞു.

ഹരിയാനയിലും, മഹാരാഷ്ട്രയിലും ഇന്ത്യ സഖ്യത്തിന് വന്‍ തിരിച്ചടിയേറ്റ സാഹചര്യത്തില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ശക്തമാണ്. മമത ബാനര്‍ജി നേതൃത്വത്തിലേക്ക് വരണമെന്ന ആവശ്യം കഴിഞ്ഞ ദിവസം എന്‍സിപി നേതാവ് ശരദ് പവാറും മുന്നോട്ടുവച്ചിരുന്നു. മമത കാര്യപ്രാപ്തിയുള്ള നേതാവാണ്. സഖ്യത്തെ നയിക്കാമെന്ന് പറയാന്‍ അവര്‍ക്ക് എല്ലാ അവകാശവുമുണ്ടെന്നും പവാര്‍ പറഞ്ഞു. അവസരം നല്‍കുകയാണെങ്കില്‍ ഇന്ത്യാസഖ്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ താന്‍ സന്നദ്ധയാണെന്ന് മമത നേരത്തെ പ്രതികരിച്ചിരുന്നു.

ഇന്ത്യ സഖ്യം രൂപവത്കരിച്ചത് ഞാനാണ്. അത് കൈകാര്യം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം ഇപ്പോള്‍ മുന്‍നിരയിലുള്ളവര്‍ക്കാണ്. അവര്‍ക്ക് അങ്ങനെ ചെയ്യാനാകുന്നില്ലെങ്കില്‍ ഞാന്‍ എന്തുചെയ്യാനാണ്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകേണ്ടതുണ്ട് എന്നേ പറയാനുള്ളൂ, അവസരം ലഭിക്കുകയാണെങ്കില്‍, പ്രതിപക്ഷ സഖ്യത്തിന്റെ സുഗമമനായ പ്രവര്‍ത്തനം ഞാന്‍ ഉറപ്പാക്കും എന്നായിരുന്നു മമതയുടെ പ്രതികരണം.ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും സമാജ് വാദി പാര്‍ട്ടിയും മമത നേതൃതലത്തിലേക്ക് വരുന്നതിനെ അനുകൂലിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് അനുകൂലമല്ല. 

Exit mobile version