Site iconSite icon Janayugom Online

അവസാന നൃത്തവീഡിയോ കൂടി പങ്കുവച്ചതിനുശേഷം നടി ജീവനൊടുക്കി

actressactress

തന്റെ അവസാന നൃത്തംകൂടി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിനുശേഷം ഭോജ്പുരി നടി ജീവനൊടുക്കി. പ്രമുഖ ഭോജ്പുരി നടി അകാന്‍ഷ ദുബേയാണ് (25) വരണാസിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനമെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. 

പുതിയ പ്രൊജക്ടിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് നടി ഉത്തർപ്രദേശിലെ വരണാസിയിൽ എത്തിയതെന്നാണ് വിവരം. ഷൂട്ടിങ്ങിന് ശേഷം നടി ഹോട്ടലിലേക്ക് പോവുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ അകാന്‍ഷ മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്റെ പുതിയ നൃത്ത വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. 

പതിനേഴാം വയസുമുതല്‍ സിനിമാരംഗത്ത് സജീവമാണ് ആകാംഷ. മേരി ജംഗ് മേരാ ഫേസ്ലാ എന്ന ചിത്രത്തിലൂടെയാണ് അകാന്‍ഷ അഭിനയരംഗത്ത് എത്തുന്നത്. 

Eng­lish Sum­ma­ry: After shar­ing her last dance video, the actress took her own life

Exit mobile version