Site iconSite icon Janayugom Online

ആറ് വര്‍ഷത്തിന് ശേഷം മന്ദാന ഒന്നാമത്

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഐസിസി വനിതാ ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യന്‍ താരം സ്മൃതി മന്ദാന. 2019ലാണ് മന്ദാന അവസാനമായി ഒന്നാം റാങ്കിലെത്തിയത്. 727 റേറ്റിങ് പോയിന്റാണ് മന്ദാനയ്ക്കുള്ളത്. ആറ് മാസത്തോളം ഒന്നാം സ്ഥാനത്തായിരുന്ന ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവാർഡിനെയാണ് മന്ദാന പിന്തള്ളിയത്. 719 പോയിന്റ് വീതമായി ലോറയ്ക്കൊപ്പം ഇംഗ്ലണ്ടിന്റെ നാറ്റ് സിവർ‑ബ്രണ്ടും രണ്ടാം സ്ഥാനം പങ്കിടുന്നു. 689 പോയിന്റുമായി ഇംഗ്ലണ്ടിന്റെ ആമി ജോൺസ് നാലാമതും 684 പോയിന്റുമായി ഓസ്‌ട്രേലിയയുടെ എലീസ് പെറി അഞ്ചാമതുമാണ്. ആദ്യപത്തില്‍ മറ്റു ഇന്ത്യന്‍ താരങ്ങളില്ല. ഇന്ത്യയുടെ ജമീമ റോഡ്രിഗസ് 15ഉം ഹര്‍മന്‍പ്രീത് കൗര്‍ 16ഉം സ്ഥാനത്തുണ്ട്. ബൗളിങ് റാങ്കിങ്ങില്‍ ദീപ്തി ശര്‍മ്മയാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം.

Exit mobile version