കൊച്ചി മുനമ്പത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് മുനമ്പം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പള്ളിപ്പുറം തൈപ്പറമ്പിൽ പ്രീതയാണ് മരിച്ചത്. ഭർത്താവ് സുരേഷ് തോമസ് പൊലീസിൽ കീഴടങ്ങുകയായിരുന്നു.
തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ പള്ളിപ്പുറം സെൻ്റ് മേരീസ് സ്കൂളിന് സമീപമായിരുന്നു സംഭവം. ഇരുവരും സ്കൂട്ടറിൽ സഞ്ചരിച്ചു കൊണ്ടിരിക്കെ വാക്ക് തർക്കം ഉണ്ടാവുകയും ഭർത്താവ് സ്കൂട്ടർ നിർത്തി സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് കുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

