ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന്റെ ടയര്‍ ഊരിവീണു. സാന്‍ ഫ്രാന്‍സിസ്‌കോയിലാണ് സംഭവം. യുണൈറ്റഡ് എയര്‍ലൈന്‍ ടയര്‍ ഊരിത്തെറിച്ചതോടെ നിരവധി കാറുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ടേക്ക് ഓഫിനിടെ രാവിലെ 11.35ഓടെ ലാന്‍ഡിങ് ഗിയര്‍ ടയറിന്റെ ഒരു ഭാഗം ഊരിപ്പോയത്. ഇതിന് പിന്നാലെ ഒരു ടയര്‍ നഷ്ടപ്പെട്ടതായി യുണൈറ്റഡ് എയര്‍ലൈന്‍സ് സ്ഥിരീകരിച്ചു. എയര്‍പോര്‍ട്ട് ജീവനക്കാരുടെ വാഹനം പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് ടയറിന്റെ ഭാഗം പതിച്ചത്. എന്നാല്‍ ആര്‍ക്കും പരിക്കുകളില്ല.
249 യാത്രക്കാരുമായി യാത്ര ആരംഭിച്ച യുണൈറ്റഡ് എയര്‍ലൈന്‍ വിമാനം പിന്നീട് ലോസ് ഏഞ്ചലസിലേക്ക് വഴിതിരിച്ചു വിട്ടു. യാത്ര മുടങ്ങിയതോടെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്ന യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം ഏര്‍പ്പെടുത്തി. ടയറിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനായി സാന്‍ ഫ്രാന്‍സിസ്‌കോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ റണ്‍വേ താത്കാലികമായി അടച്ചു. എന്നാല്‍ എയര്‍പോര്‍ട്ടിന്റെ മറ്റ് പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചില്ല.
English Summary:After take-off, the plane’s tire came off
You may also like this video