Site iconSite icon Janayugom Online

പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ തിരുവല്ലയിൽ വളർത്തു പക്ഷികളുടെ മുട്ട, ഇറച്ചി വിൽപ്പന നിരോധിച്ചു

തിരുവല്ലയിൽ വളർത്തു പക്ഷികളുടെ മുട്ടയും ഇറച്ചിയും വിൽപ്പന ഇന്നുമുതൽ ഏഴു ദിവസത്തേയ്ക്ക് നിരോധിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ആണ് താറാവ്, കോഴി, കാട മറ്റ് വളർത്തു പക്ഷികളുടെ ഇറച്ചിക്കും മുട്ടയ്ക്കും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ട തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, പെരിങ്ങര, പഞ്ചായത്തുകളിൽ നിരോധനം ബാധകം. ഇത് സംബന്ധിച്ച നിർദേശം ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി. തദ്ദേശസ്ഥാപന സെക്രട്ടറിമാർ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്നും നിർദേശം. കൂടുതൽ പക്ഷികളിലേക്ക് രോഗബാധ പടരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു. പക്ഷിപ്പനി മനുഷ്യരിലേക്ക് വ്യാപിക്കാതിരിക്കാൻ കർശന ജാഗ്രതാനിർദേശമാണ് നൽകിയിരിക്കുന്നത്.

Exit mobile version