Site iconSite icon Janayugom Online

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ ഏഴ് സംസ്ഥാനങ്ങളില്‍ വര്‍ഗീയ സംഘര്‍ഷം

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ ഏഴ് സംസ്ഥാനങ്ങളില്‍ വര്‍ഗീയ സംഘര്‍ഷം. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്,മഹാരാഷ്ട്ര ‚ഗുജറാത്ത് സംസ്ഥാനങ്ങളിലും ഡല്‍ഹി, കര്‍ണാടക,തെലങ്കാന എന്നിവിടങ്ങളിലുമാണ് സംഘര്‍ഷം.യുപിയിലെ അലിഗഢില്‍ സംഘപരിവാര്‍ നടത്തിയ ശോഭയാത്ര ആക്രമത്തിലേക്ക് വഴിമാറി.

മുഗൾ കാലഘട്ടത്തിൽ നിർമിച്ച ബില്ലോച്ച്‌പുരയിലെ ദിവാൻ ജി കി ബീഗം ഷാഹി മസ്ജിദ്‌ ആക്രമിച്ച സംഘപരിവാർകൂട്ടം മിനാരങ്ങളിൽ കാവിപ്പതാക ഉയർത്തി. ഭിത്തിയിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങളും എഴുതി. മധ്യപ്രദേശിലെ ജാബുവയിൽ നാല്‌ ക്രിസ്‌ത്യൻ പള്ളി ആക്രമിച്ച്‌ കുരിശിൽ കാവിക്കൊടി കെട്ടി. മുംബൈയിലെ മീരാറോഡിൽ നയ നഗറിലെ ന്യൂനപക്ഷപ്രദേശത്ത്‌ സംഘപരിവാർ പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതാണ്‌ തുടക്കം. കല്ലേറും അക്രമവും തീവയ്‌പുമുണ്ടായി. വാഹനങ്ങളും കടകളും തകർത്തു. ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടും കടകളും ബുൾഡോസർ ഉപയോഗിച്ച്‌ തകർത്തു. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ രാം കെ നാം ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിന്‌ വിദ്യാർഥികളെ ആക്രമിച്ചു. മൂന്നുപേരെ അറസ്റ്റ്‌ ചെയ്‌തു.

ഗുജറാത്തിലെ വഡോദരയിലെ ശോഭാ യത്രയ്‌ക്ക്‌ പിന്നാലെ കല്ലേറുണ്ടായി. കർണാടകത്തിലെ കലബുർഗിയിലും സംഘർഷമുണ്ടായി. കോട്‌നുർ ഗ്രാമത്തിൽ അംബേദ്‌കർ പ്രതിമ തകർത്തു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലയിൽ പള്ളിക്കു മുന്നിൽ പടക്കം പൊട്ടിച്ചത്‌ സംഘർഷത്തിനിടയാക്കി. ഡൽഹിയിലെ കാളിന്ദികുഞ്ചിലെ പള്ളിക്കു മുന്നിൽ സംഘപരിവാർ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്‌ സംഘർഷത്തിൽ കലാശിച്ചു. ഒമ്പതുപേർ ഇതുവരെ പിടിയിലായി.

Eng­lish Summary:
After the inau­gu­ra­tion of Ram Tem­ple in Ayo­d­hya, com­mu­nal ten­sion in sev­en states

You may also like this video:

Exit mobile version