Site iconSite icon Janayugom Online

യൂത്ത് കോണ്‍ഗ്രസിനു പിന്നാലെ അക്രമവുമായി കോണ്‍ഗ്രസും

യൂത്ത് കോണ്‍ഗ്രസിനും കെഎസ്‌യുവിനും പിന്നാലെ അക്രമസമരവുമായി കോണ്‍ഗ്രസും. ഡിജിപി ഓഫിസ് മാര്‍ച്ചിന്റെ പേരിലായിരുന്നു ഇന്നലെ തലസ്ഥാനത്ത് കോണ്‍ഗ്രസുകാര്‍ വ്യാപക അക്രമം നടത്തിയത്. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ നോക്കിനില്‍ക്കെ പ്രവര്‍ത്തകര്‍ പൊലീസിനെ ഉള്‍പ്പെടെ ആക്രമിച്ചു. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസുകാരുടെ കല്ലേറില്‍ പരിക്കേറ്റു. 

പ്രതിഷേധ മാർച്ച് ആരംഭിച്ചത് മുതൽ ഫ്ലക്സ് ബോർഡുകൾ തകർത്ത് കോൺഗ്രസ് പ്രവർത്തകർ സംഘര്‍ഷം സൃഷ്ടിച്ചു. നേതാക്കൾ പ്രസംഗം തുടങ്ങിയപ്പോൾ തന്നെ ഒരു സംഘം പ്രവർത്തകർ ബാരിക്കേഡിന് സമീപം എത്തി. തുടര്‍ന്ന് പൊലീസിന് നേരെ കല്ലേറുണ്ടായി. മരപ്പലകകളും വടികളും ഉപയോഗിച്ചും പ്രവര്‍ത്തകര്‍ പൊലീസുകാരെ അക്രമിച്ചു. അക്രമികള്‍ക്ക് നേരെ പൊലീസ് ആദ്യഘട്ടത്തില്‍ ജലപീരങ്കിയും പിന്നീട് കണ്ണീർവാതകവും പ്രയോഗിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ സുധാകരൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് മാനവീയം വീഥി മുതൽ കെപിസിസി ഓഫിസ് വരെ കോണ്‍ഗ്രസ് പ്രവർത്തകർ വ്യാപകമായ അക്രമം അഴിച്ചുവിട്ടു. മണിക്കൂറുകൾ കഴിഞ്ഞാണ് സംഘർഷാവസ്ഥയ്ക്ക് അയവ് വന്നത്. 

Eng­lish Summary;After the Youth Con­gress, the Con­gress will come with violence
You may also like this video

Exit mobile version