Site iconSite icon Janayugom Online

കുറിപ്പ് എഴുതിവെച്ച ശേഷം വിദ്യാര്‍ത്ഥി പുഴയിലേക്ക് ചാടി; കാണ്‍മാനില്ല

പ്രണയനൈരാശ്യത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി പുഴയില്‍ ചാടി. ഇരിങ്ങാലക്കുട കരുവന്നൂര്‍ പുഴയിലാണ് ഇരിങ്ങാലക്കുട സ്വദേശി അലന്‍ ക്രിസ്റ്റോ (18) ചാടിയത്. വിദ്യാര്‍ത്ഥിക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കരുവന്നൂര്‍ പാലത്തിന് സമീപം സൈക്കിള്‍ നിര്‍ത്തി അലന്‍ പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പ്രണയ നൈരാശ്യമാണ് കാരണമെന്ന് അലന്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. 

വിദ്യാര്‍ത്ഥിയോട് പുഴയിലേക്ക് ചാടല്ലെയെന്ന് പറഞ്ഞിരുന്നതായി സംഭവ സ്ഥലത്തുണ്ടായിരുന്ന മൂര്‍ക്കനാട് സ്വദേശിയായ ഇലക്ട്രിഷ്യന്‍ അജയന്‍ പറയുന്നു. താഴെയെത്തി വഞ്ചിയെടുത്ത് പുഴയിലേയ്ക്ക് ഇറങ്ങിയെങ്കിലും അലന്‍ മുങ്ങി താഴുകയായിരുന്നു. ചിമ്മിനി ഡാം തുറന്നതിനാല്‍ പുഴയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു. അവിട്ടത്തൂര്‍ എല്‍ബിഎസ്എം സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. പൊലീസും ഫയര്‍ഫോഴ്‌സും തെരച്ചില്‍ തുടരുകയാണ്.

Eng­lish Summary:After writ­ing the note, the stu­dent jumped into the river
You may also like this video

Exit mobile version