Site iconSite icon Janayugom Online

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം

തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയില്‍ ഗുണ്ടാസംഘം യുവാവിനെ വീടുകയറി ആക്രമിച്ചു. നെയ്യാറ്റിന്‍കര ആറാലും മൂട് ഓട്ടോറിക്ഷ തൊഴിലാളിയായ സുനിലിനെയാണ് വെട്ടിയത്. ആക്രമണത്തില്‍ തലയ്ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.

നാലംഗ സംഘം ആക്രമിച്ചതെന്നാണ് സൂചന. രാത്രി വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ ഗുണ്ടാസംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. സുനിലും ആക്രമിച്ച സംഘവും തമ്മില്‍ അടുത്തിടെ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റെ പ്രതികാരമാകും ആക്രമണമെന്നാണ് പൊലീസിന്റെ നിഗമനം.

eng­lish sum­ma­ry; again attack in thiruvananthapuram

you may also like this video;

Exit mobile version