Site iconSite icon Janayugom Online

വീണ്ടും ഒന്നാം റാങ്കിൽ; നീരജ് ചോപ്ര 2024ലെ മികച്ച ജാവലിൻ ത്രോ താരം

2024ലെ മികച്ച ജാവലിൻ ത്രോ താരമായി നീരജ് ചോപ്ര. യുഎസ് അത്‍ലറ്റിക്സ് മാസികയായ ട്രാക്ക് ആൻഡ് ഫീൽഡ് ന്യൂസിന്റെ 2024ലെ മികച്ച പുരുഷ ജാവലിൻ ത്രോ താരത്തിനുള്ള റാങ്കിങിലാണ് ഇന്ത്യയുടെ ഒളിംപിക്സ് മെഡൽ ജേതാവ് നീരജ് ഒന്നാമതെത്തി.

പാരിസ് ഒളിംപിക്സിൽ വെള്ളിയും സീസണിൽ മികച്ച സ്ഥിരത പുലർത്തിയതുമാണ് നീരജിനു തുണയായത്. തുടരെ രണ്ടാം വർഷമാണ് 27കാരനായ താരം റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയത്. പാരിസിൽ വെങ്കലം നേടിയ ​ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സാണ് റാങ്കിങിൽ രണ്ടാം സ്ഥാനത്ത്. പാരിസിൽ ഒളിംപിക്സിൽ റെക്കോർഡോടെ സ്വർണം നേടിയ പാകിസ്ഥാന്റെ നദീം അർഷാദ് അഞ്ചാം സ്ഥാനമാണ് നേടിയത്.

Exit mobile version