Site icon Janayugom Online

കുനോയില്‍ വീണ്ടും ചീറ്റ ചത്തു; അഞ്ച് മാസത്തിനിടെ എട്ട് ചീറ്റകള്‍ക്ക് ജീവന്‍ നഷ്ടമായി

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ഒരു ചീറ്റ കൂടി ചത്തു. സൂരജ് എന്ന ചീറ്റയാണ് ചത്തത്. മരണകാരണം വ്യക്തമല്ല. ദക്ഷിണാഫ്രിക്കയിലെ നമീബിയയില്‍ നിന്നായിരുന്നു ചീറ്റയെ എത്തിച്ചത്. ഇതോടെ, മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പാര്‍പ്പിച്ച ഏഴ് ചീറ്റകള്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. അതേസമയം കഴിഞ്ഞ അഞ്ച് മാസത്തിനിടെ കുനോ ദേശീയോദ്യാനത്തില്‍ എട്ട് ചീറ്റകളാണ് ചത്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുനോ ദേശീയോദ്യാനത്തിലെ തേജസ് എന്ന ആണ്‍ ചീറ്റ ചത്തത്. മോദി പ്രത്യേക താല്‍പര്യമെടുത്ത് ദക്ഷിണാഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്ന ചീറ്റകളില്‍ ഒന്നായിരുന്നു ഇത്. ഇതിന്റെ ശരീരത്തില്‍ പരിക്കേറ്റ പാടുകള്‍ ഉണ്ടായിരുന്നു. മാര്‍ച്ച് 27 നായിരുന്നു കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സാഷ എന്ന പെണ്‍ ചീറ്റ ചത്തത്. സാഷയുടെ മരണമായിരുന്നു ഇവിടെ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം ദക്ഷിണാഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്ന മൂന്ന് വലിയ ചീറ്റകളും മൂന്ന് കുഞ്ഞുങ്ങളും ഇതിനകം ഇവിടെ ചത്തിട്ടുണ്ട്. മെയ് മാസത്തില്‍ ആയിരുന്നു ഏറ്റുമുട്ടലിനൊടുവിലായി ചീറ്റ മരണം റിപ്പോര്‍ട്ട് ചെയ്തത്. ദക്ഷ എന്ന പെണ്‍ ചീറ്റയായിരുന്നു രണ്ട് ആണ്‍ ചീറ്റകളുമായുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

2022 സെപ്റ്റംബര്‍ 17 ന് ആണ് നമീബിയയില്‍ നിന്ന് എത്തിച്ച എട്ട് ചീറ്റകളെയാണ് കുനോ ദേശീയോദ്യാനത്തില്‍ തുറന്നുവിട്ടത്. ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളെ കൂടി കൊണ്ടുവന്നു. അതില്‍ 6 ചീറ്റകള്‍ വനത്തിലും ബാക്കിയുള്ളവ കുനോ ദേശീയഉദ്യാനത്തിലുമാണ്.

eng­lish summary;Again the chee­tah died in Kuno; Eight chee­tahs lost their lives in five months

you may also like this video;

;

Exit mobile version