Site icon Janayugom Online

വയനാട്ടിൽ വീണ്ടും കടുവയിറങ്ങി; ഫാമിലെത്തി പന്നികളെ കൊന്നുതിന്നു

വയനാട്ടിൽ വീണ്ടും കടുവയിറങ്ങി. മൂടക്കൊല്ലിയിൽ പന്നിഫാമിൽ കയറി പന്നികളെ കടുവ കൊന്നു തിന്നു. പന്നികളെ വലിച്ചിഴച്ച് കൊണ്ടുപോയി ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങൾ ഫാമിന് സമീപത്തു നിന്നും കണ്ടെത്തി. ശ്രീജിത്ത്, അനീഷ് എന്നിവരുടെ പന്നിഫാമിലാണ് സംഭവം.

കഴിഞ്ഞ ആറാം തീയതി ഇതേ ഫാമിലെ തന്നെ 21 പന്നിക്കുഞ്ഞുങ്ങളെ കടുവ തിന്നിരുന്നു. പ്രദേശത്ത് വനംവകുപ്പ് ക്യാമറയും കൂടും സ്ഥാപിച്ച് നിരീക്ഷണം നടത്തി വരുന്നുണ്ട്. ഇതിനിടെയാണ് വീണ്ടും കടുവയെത്തിയത്.

 

Eng­lish Sum­ma­ry: again tiger reached wayanadu
You may also like this video

Exit mobile version