വയനാട് പുൽപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് സഹോദരങ്ങൾ. പുൽപ്പള്ളി പാളക്കൊല്ലി വാഴപ്പിള്ളി വീട്ടിൽ ജോസ്, ജോർജ് എന്നിവരെയാണ് കാട്ടാന ആക്രമിച്ചത്. ഇരുവരും ഓടി രക്ഷപ്പെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി.
ഇന്ന് രാവിലെ എട്ടുമണിയോടെ ചേകാടി വനപാത വഴി ബൈക്കിൽ കാട്ടിക്കുളത്തേക്ക് പോകുന്നതിനിടെയാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്. കാട്ടാന മുന്നിൽപ്പെട്ടതിനെ തുടർന്ന് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

