കേരളത്തിലെ പ്രമുഖ ഡയഗ്‌നോസ്റ്റിക് ടെക്‌നോളജി ബ്രാൻഡായ അഗാപ്പെ, തദ്ദേശീയമായി നിർമ്മിച്ച എച്ച്. എക്‌സ് സീരീസ് ഹെമറ്റോളജി ഉപകരണവും എഇ പവർഡ് ഇമ്മ്യൂണോളജി സി.എൽ.ഐ.എ അനലൈസർ മിസ്പ ഐ 200 വിപണിയിലെത്തിച്ചു. ഇൻവിട്രിയോ ഡയഗ്‌നോസ്റ്റിക്‌സ് സാങ്കേതികവിദ്യയിലൂന്നിയ ആഗോള ഒറിജിനൽ എക്യുപ്‌മെൻ്റ് മാനുഫാക്‌ചറർ (ഒഇഎം) വിപണിയിൽ ശക്തമായ സാന്നിധ്യമുള്ള കമ്പനി അതിൻ്റെ വിപുലീകരണ പദ്ധതികളും പ്രഖ്യാപിച്ചു. ഒരു വർഷത്തിനുള്ളിൽ പ്രാരംഭ പബ്ലിക് ഓഫറിന് അഗാപ്പെ തയ്യാറെടുക്കുകയാണെന്ന് മാനേജിംഗ് ഡയറക്ടർ തോമസ് ജോൺ പറഞ്ഞു.
പുതിയ ഉപകരണങ്ങളുടെ പ്രദർശനോത്ഘാടനം വ്യവസായ മന്ത്രി പി. രാജീവിൻ്റെയും പി.വി. ശ്രീനിജൻ എം.എൽ.എയുടെയും സാന്നിധ്യത്തിൽ നടന്നു.
ന്യൂക്ലിക് ആസിഡ് ഫ്ലൂറസെൻസ് സ്റ്റെയിനിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഹെമറ്റോളജി അനലൈസറുകളിലെ അതിനൂതന ശ്രേണിയാണ് എച്. എക്സ് സീരീസ് — HX50, HX58, HX80, HX88 എന്നിവ.
ബ്ലഡ് കൗണ്ട്, ഹീമോഗ്ലോബിൻ, പ്ലേറ്റ്‌ലെറ്റ് കൗണ്ട്, ഉൾപ്പടെ നിരവധി നിർണായക പരിശോധനകൾ വഴി വിവിധ രോഗാവസ്ഥകൾ കണ്ടെത്തുന്നതിന് ഇത് സഹായിക്കും. വിസ്മയിപ്പിക്കുന്ന വേഗത്തിലും കൃത്യതയിലും രക്തപരിശോധനകൾ ഓട്ടോമേറ്റ് ചെയ്യുന്നതിലൂടെ ലബോറട്ടറി പ്രവർത്തനങ്ങളെ പുതിയ തലത്തിലെത്തിക്കുന്നതാണ് ഈ യന്ത്രങ്ങൾ. മിസ്പ i200 ആധുനിക വൈദ്യശാസ്ത്രത്തിന് മുതൽകൂട്ടാവുന്ന സുപ്രധാനമായ കണ്ടുപിടുത്തമാണ്. ഹോർമോണുകൾ, കാൻസർ മാർക്കറുകൾ, കാർഡിയാക് മാർക്കറുകൾ, സാംക്രമിക രോഗങ്ങൾ, ന്യൂറോ ഡിസോർഡറുകൾ, ഓട്ടോ ഇമ്മ്യൂൺ ബയോ മാർക്കറുകൾ തുടങ്ങി വിവിധ ബയോ മാർക്കറുകളും അവയുടെ അളവും കണ്ടെത്തുന്ന ഉപകരണമാണിത്.
English Summary:Agape with world-class technologies for diagnosis
You may also like this video