Site icon Janayugom Online

കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രായപരിധി ഏര്‍പ്പെടുത്തണം: ഹൈക്കോടതി

കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങള്‍ ഉപോയഗിക്കുന്നതിന് പ്രായപരിധി ഏര്‍പ്പെടുത്തണമെന്ന് കർണാടക ഹൈക്കോടതി. ഇലക്‌ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവുകൾ തള്ളിയ ജൂൺ 30ലെ സിംഗിൾ ജഡ്ജ് ഉത്തരവിനെതിരെ എക്‌സ് കോർപ് നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ജി നരേന്ദർ, വിജയകുമാർ എ പാട്ടീൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. സമൂഹമാധ്യമം നിരോധിച്ചാൽ നിരവധി നല്ല കാര്യങ്ങൾ സംഭവിക്കും. ഇന്നത്തെ കുട്ടികൾ സമൂഹമാധ്യമങ്ങൾക്ക് അടിമപ്പെട്ട് കഴിഞ്ഞെന്നും എക്സൈസ് നിയമങ്ങളിലേതുപോലെ പ്രായപരിധി ഇതിലും നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Age lim­it for chil­dren to use social media: HC

You may also like this video

Exit mobile version