Site icon Janayugom Online

അഗ്നിപഥ്; 35 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി

രാജ്യത്ത് അഗ്നിപഥ് പദ്ധതിക്ക് എതിരെ പ്രതിഷേധം കടുക്കുമ്പോള്‍ ഇതുവരെ 35 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ.പതിമൂന്ന് ട്രെയിനുകളാണ് യാത്ര തുടങ്ങി ലക്ഷ്യസ്ഥാനത്ത് എത്തും മുന്‍പ് യാത്ര അവസാനിപ്പിച്ചതെന്ന് റെയില്‍വേ അറിയിച്ചു. ഏകദേശം 200റോളം ട്രെയ്നികളെയാണ് ഇത് ബാധിച്ചത്.

ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയെ ആണ് പ്രതിഷേധം കൂടുതല്‍ ബാധിച്ചത്. നോര്‍ത്ത് ഫ്രോണ്ടിയര്‍ റെയില്‍വേയും നിരവധി സര്‍വീസുകള്‍ റദ്ദാക്കി. പ്രതിഷധങ്ങളെത്തുടര്‍ന്ന് എത്ര നഷ്ടമുണ്ടായിട്ടുണ്ടെന്ന് കണക്കാക്കിയിട്ടില്ല. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് റെയില്‍വേ അറിയിച്ചു.

Eng­lish Summary:Agneepath; 35 trains were com­plete­ly canceled
You may also like this video

Exit mobile version