Site iconSite icon Janayugom Online

അഗ്നി 5 ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയം

ആണുവായുധ ശേഷിയുള്ള അഗ്നി 5 ബാലിസ്റ്റിക്സ് മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു. ഇന്റര്‍മീഡിയറ്റ് റെയ്ഞ്ച് ബാലിസ്റ്റിക് മിസൈല്‍ (ഐആര്‍ബിഎം) അഗ്നി 5 മിസൈല്‍ ഒഡിഷയിലെ ചണ്ഡിപൂരില്‍ നിന്നാണ് വിക്ഷേപിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പതിവ് മിസൈല്‍ പരീക്ഷണത്തിന്റെ ഭാഗമായാണ് അഗ്നി 5 വിക്ഷേപിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷനാണ് (ഡിആര്‍ഡിഒ) മിസൈല്‍ വികസിപ്പിച്ചത്. 5,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള അഗ്നി-5 ഇന്ത്യയിലെ ഏറ്റവും നൂതനമായ ദീർഘദൂര മിസൈലുകളിൽ ഒന്നാണ്. ആധുനിക നാവിഗേഷൻ, മാർഗ്ഗനിര്‍ദേശം, വാർഹെഡ്, പ്രൊപ്പൽഷൻ സാങ്കേതികവിദ്യകൾ എന്നിവയാൽ സജ്ജീകരിച്ചിരിക്കുന്ന ഇത് ഇന്ത്യയുടെ ആണവ പ്രതിരോധത്തെ ശക്തിപ്പെടുത്തുന്നു.

Exit mobile version