Site icon Janayugom Online

അഗ്‌നി പ്രൈം പരീക്ഷണം വിജയം

agni

ആണവവാഹക ശേഷിയുള്ള പുതിയ തലമുറ ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി പ്രൈം വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കി. ഒഡിഷ തീരത്ത് ബുധനാഴ്ച വൈകുന്നേരമാണ് മിസൈലിന്റെ അവസാന ഘട്ട പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ചീഫ് ഓഫ് സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ്, ഡിആർഡിഒയിലെയും ഇന്ത്യൻ ആർമിയിലെയും മുതിർന്ന ഉദ്യോഗസ്ഥരും വിക്ഷേപണത്തിന് സാക്ഷ്യം വഹിച്ചു. മിസൈൽ വികസിപ്പിക്കാൻ പ്രയത്നിച്ച ഡിആർഡിഒയെയും എസ്എഫ്‌സിയെയും സായുധ സേനയെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു.

ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് വിക്ഷേപിക്കാവുന്ന ഈ മിസൈലിന് 1,000 മുതല്‍ 2,000 കിലോ മീറ്റര്‍ വരെ അകലത്തിലുള്ള ലക്ഷ്യത്തില്‍ മാരക പ്രഹരമേല്‍പ്പിക്കാനാകും.

Eng­lish Sum­ma­ry: Agni Prime test success

You may also like this video

Exit mobile version