Site iconSite icon Janayugom Online

അഗ്നി പ്രൈം: മൂന്നാം പരീക്ഷണവും വിജയകരം

agni missileagni missile

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച അഗ്നി പ്രൈം പുതുതലമുറ മിസൈലിന്റെ പരീക്ഷണം വിജയം. ഒഡിഷയിലെ എപിജെ അബ്ദുല്‍ കലാം ദ്വീപിലെ മൊബൈല്‍ ലോഞ്ചറില്‍ നിന്നാണ് മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്.
പരമാവധി ദൂരം സഞ്ചരിച്ച മിസൈല്‍ മുന്‍കൂട്ടി തയാറാക്കിയ ലക്ഷ്യം തകര്‍ത്തു. അഗ്നി പ്രൈം മിസൈലിന്റെ മൂന്നാമത്തെ വിജയകരമായ പരീക്ഷണമാണ് ഇന്നലെ നടന്നത്. 1000, 2000 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18ന് നടന്ന മിസൈലിന്റെ അവസാന പരീക്ഷണം വിജയകരമായിരുന്നു.

Eng­lish Sum­ma­ry: Agni Prime: Third test also successful

You may like this video also

YouTube video player
Exit mobile version