Site iconSite icon Janayugom Online

അഗ്നിപഥ് പ്രതിഷേധം; മുസോഡിയിലെ റയിൽവേ സ്റ്റേഷൻ കത്തിച്ച 16 പേർ കസ്റ്റഡിയിൽ

ബിഹാറിലെ മുസോഡിയിലെ റയിൽവേ സ്റ്റേഷൻ കത്തിച്ച സംഭവത്തിൽ 16 പേർ കസ്റ്റഡിയിൽ. ഇവരിൽ ഭൂരിഭാഗവും പ്രായ പൂർത്തിയാകാത്തവരാണ്. മുസോഡിയിലെ സംഘർഷത്തിന് പിന്നിൽ രണ്ട് കോച്ചിങ്ങ് സെന്ററുകളെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

മുസോഡി പൊലീസ് സ്റ്റേഷന് മുന്നിൽ കുട്ടികളുടെ മാതാപിതാക്കൾ പ്രതിഷേധിക്കുകയാണ്. കുട്ടികളെ വീട്ടിൽ നിന്ന് പൊലീസ് പിടിച്ചു കൊണ്ടുപോയെന്ന് മാതാപിതാക്കൾപറഞ്ഞു.

അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ഉദ്യോഗാർത്ഥികളും പ്രതിപക്ഷ കക്ഷികളും.

ബിഹാറിൽ പ്രതിപക്ഷ പാർട്ടികളുടെ ബന്ദിനിടെ സംഘർഷമുണ്ടായി. ജെനാദാബാദിൽ പൊലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായി. ബസുകൾ അടക്കം കത്തിച്ചു. ഇതിനിടെ ബിഹാറിൽ ഇന്റർനെറ്റ് നിയന്ത്രണം ആറ് ജില്ലകളിൽ കൂടി നീട്ടി.

Eng­lish summary;Agnipath protest; Six­teen peo­ple have been detained in con­nec­tion with the burn­ing of a rail­way sta­tion in Mussoorie

You may also like this video;

Exit mobile version