Site icon Janayugom Online

അഗ്നിപഥ്; മാർഗരേഖ പുറത്തുവിട്ട് വ്യോമസേന

രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെയും അഗ്നിപഥ് പദ്ധതിയുമായി കേന്ദ്രം മുന്നോട്ട്. പദ്ധതിയുടെ വിശദമായ മാർഗരേഖ വ്യോമസേന പുറത്തുവിട്ടു. റിക്രൂട്ട്മെന്റ് റാലികൾക്ക് പുറമെ തിരഞ്ഞെടുക്കുന്ന ഇടങ്ങളിൽ ക്യാമ്പസ് ഇന്റർവ്യു നടത്താനാണ് തീരുമാനം.

വിദ്യാഭ്യാസ യോഗ്യത, മൂല്യനിർണയം, അവധി, ലൈഫ് ഇൻഷുറൻസ്, പ്രതിഫലം, തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിശദമായി വിവരിക്കുന്ന മാർഗരേഖയാണ് വ്യോമസേന പുറത്തുവിട്ടത്.
നിലവിൽ പതിനെട്ട് വയസിന് താഴെയുള്ളവർക്കും അഗ്നിപഥ് സ്കീമിൽ അപേക്ഷിക്കാം.

എന്നാൽ ഇത്തരത്തിൽ അപേക്ഷിക്കണമെങ്കിൽ മാതാപിതാക്കളുടെ അനുമതി വേണമെന്ന് മാർഗരേഖയിൽ പറയുന്നു.
അഗ്നിപഥ് പദ്ധതിയില്‍ 17.5 വയസു മുതൽ 21 വയസു വരേയുള്ളവരേയാണ് പരിഗണിക്കുന്നത്.

അർധസൈനിക വിഭാഗത്തിലും പ്രതിരോധ മന്ത്രാലയ വകുപ്പുകളിലും 10%സംവരണം നൽകുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ, തീരരക്ഷാസേന, സേനകളിലെ സൈനികേതര ഒഴിവുകൾ എന്നിവയിലാകും സംവരണം.

അർധസൈനിക വിഭാഗങ്ങളിലും അസം റൈഫിൾസിലും 10 ശതമാനം സംവരണം നൽകുമെന്ന് ആഭ്യന്തരമന്ത്രാലയവും അറിയിച്ചു. വിമുക്തഭടർക്ക് നിലവിൽ നൽകിവരുന്ന 10 ശതമാനം സംവരണത്തിനു പുറമേയാണിത്. അർധസൈനികവിഭാഗങ്ങളിലും അസം റൈഫിൾസിലും നിയമനം ലഭിക്കാനുള്ള ഉയർന്ന പ്രായപരിധിയിൽ മൂന്നുവർഷത്തെ ഇളവ് നൽകും. ആദ്യബാച്ചിലുള്ളവർക്ക് ഇളവ് അഞ്ചുവർഷത്തേക്ക് അനുവദിക്കും.

Eng­lish summary;Agnipath; The Air Force released the guideline

You may also like this video;

Exit mobile version