Site iconSite icon Janayugom Online

കേരളത്തിലെ സാമൂഹിക വികസനത്തിന് തുടക്കം കുറിച്ചത് കാര്‍ഷിക പരിഷ്‌ക്കരണ നിയമം: കാനം രാജേന്ദ്രന്‍

കേരളത്തിലെ സാമൂഹിക വികസനത്തിന് തുടക്കം കുറിച്ചത് കാർഷിക പരിഷ്കരണ നിയമത്തിലൂടെണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. മുൻ മന്ത്രിയും ജെഎസ്എസ് നേതാവുമായിരുന്ന കെ ആർ ഗൗരിയമ്മയുടെ ഒന്നാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം.

കേരളത്തിലെ ഭൂഉടമ ബന്ധങ്ങളിൽ മാറ്റം വരുത്തിയ വിപ്ലവകരമായ നിയമത്തിന് മത മേലധ്യക്ഷൻമാരും സാമുദായിക നേതാക്കളും എതിരായിരുന്നു. എന്നാൽ നിയമം കേരളത്തിന് ആവശ്യമാണെന്ന് ജനങ്ങൾക്ക് അറിയാമായിരുന്നു. കോൺഗ്രസ്സ് ഭരിച്ച പല സംസ്ഥാനങ്ങളിലും പ്രഖ്യാപിച്ചെങ്കിലും നിയമം നടപ്പായില്ലെന്നും കാനം കൂട്ടിച്ചേർത്തു.

കേരളത്തിൽ സമഗ്രമായ മാറ്റം ഉണ്ടാക്കിയ നിയമത്തിലൂടെ നിരവധി കുടികിടപ്പുകാർക്ക് ഭൂമിയിൽ അവകാശം ലഭിച്ചു. നിയമത്തിന്റെ ലക്ഷ്യം പൂർത്തിയാക്കുവാൻ ഇന്നും കഴിഞ്ഞിട്ടില്ലെങ്കിലും കേരളത്തിൽ ഒരാൾ പോലും ഭൂരഹിത, ഭവന രഹിതരായി ഉണ്ടാവരുതെന്ന ലക്ഷ്യം മുൻനിർത്തിയുള്ള പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻ മന്ത്രി ജി സുധാകരൻ അധ്യക്ഷനായി. ജെഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി സി ബീനാകുമാരി സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് സന്ദീപ് ചക്രപാണി, എച്ച് സലാം എംഎൽഎ, വി സി ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.

Eng­lish sum­ma­ry; Agrar­i­an Reform Act marks the begin­ning of social devel­op­ment in Ker­ala: Kanam Rajendran

You may also like this video;

Exit mobile version