Site icon Janayugom Online

കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് കർഷകത്തൊഴിലാളി മാർച്ച്

farmers

ഇടതുപക്ഷ കർഷകത്തൊഴിലാളി സംഘടനകളുടെ ആഹ്വാനമനുസരിച്ച് സംസ്ഥാനത്ത് കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ബികെഎംയു, കെഎസ്‌കെടിയു സംഘടനകള്‍ സംയുക്തമായാണ് മാര്‍ച്ച് നടത്തിയത്. തൊഴിലുറപ്പ് പദ്ധതിയെ ശക്തിപ്പെടുത്തുക, 200 ദിവസത്തെ തൊഴിലും 600 രൂപ വേതനവും ഉറപ്പാക്കുക, 55 വയസിന്മേൽ പ്രായമുള്ള കർഷകത്തൊഴിലാളികൾക്കെല്ലാം പ്രതിമാസം 5000 രൂപ പെൻഷൻ നല്കുക, ഭൂപരിഷ്കരണം രാജ്യത്താകെ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രക്ഷോഭം.
കൊല്ലത്ത് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ബികെഎംയു ദേശീയ വൈസ് പ്രസിഡന്റ് കെ ഇ ഇസ്മയിലും തൃശൂർ ഏജീസ് ഓഫീസ് മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ കൃഷ്ണനും മലപ്പുറത്ത് സംസ്ഥാന പ്രസിഡന്റ് എ കെ ചന്ദ്രനും കട്ടപ്പനയില്‍ സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനും തിരുവനന്തപുരം രാജ്ഭവനു മുന്നില്‍ കെഎസ്‍‌കെടിയു സംസ്ഥാന സെക്രട്ടറി എന്‍ ചന്ദ്രനും ഉദ്ഘാടനം ചെയ്തു.
എറണാകുളത്ത് ആലുവ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ് എൻ ആർ ബാലന്‍, കണ്ണൂരില്‍ ആനാവൂര്‍ നാഗപ്പന്‍, കോട്ടയത്ത് എ ഡി കുഞ്ഞച്ചൻ, ആലപ്പുഴയില്‍ പി കെ ബിജു, വയനാട് കൽപറ്റയില്‍ വി കെ രാജൻ, പത്തനംതിട്ടയില്‍ എൻ രവീന്ദ്രൻ, കാഞ്ഞങ്ങാട് കെ കെ ദിനേശൻ, പാലക്കാട് ദേവദർശൻ, കോഴിക്കോട്ട് സിപിഐ (എം) ജില്ലാ സെക്രട്ടറി പി മോഹനൻ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. 

Eng­lish Sum­ma­ry: Agri­cul­tur­al work­ers march to cen­tral gov­ern­ment offices

You may like this video also

Exit mobile version