ഇന്ത്യൻ അസോസിഷൻ ഷാർജയുടെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി യു എ ഇ യിൽ എത്തിയ കൃഷിവകുപ്പ് മന്ത്രി പി പ്രസാദിനെ യുവകലാസാഹിതി ഷാർജയുടെ പ്രവർത്തകരും നേതാക്കളും ചേർന്ന് സ്വീകരിച്ചു. ഷാർജ എക്സ്പോസെൻ്ററിൽ ഇന്ന് നടക്കുന്ന ഓണാഘോഷ പരിപാടിയിൽ പി പ്രസാദിനെ കൂടാതെ മന്ത്രിമാരായ എം ബി രാജേഷ്, വി അബ്ദുറഹുമാൻ പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ, മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ, എം എൽ എ മാരായ നജീബ് കാന്തപുരം, എ കെ എം അഷ്റഫ്, വ്യവസായി എം എ യൂസഫലി, ദുബായ് ഇന്ത്യൻ കോൺസുലർ ജനറൽ സതീഷ് കുമാർ ശിവൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന സ്വീകരണ പരിപാടിയിൽ യുവകലാസാഹിതി യുഎഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, ബിജു ശങ്കർ, പ്രദീഷ് ചിതറ, അഭിലാഷ് ശ്രീകണ്ഠപുരം, പത്മകുമാർ, സുബീർ അരോൾ, സിബി ബൈജു ദിലീപ്, അമൃത് സെൻ, ജേക്കബ് ചാക്കോ, ജോൺസൻ തുടങ്ങിയവർ പങ്കെടുത്തു
കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി

