Site iconSite icon Janayugom Online

സഹോദരിക്ക് വിജയാശംസകൾ നേർന്ന് കൃഷി മന്ത്രി

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സഹോദരിക്ക് വിജയാശംസകൾ നേർന്ന്കൃഷി മന്ത്രി പി പ്രസാദ്. മാന്നാർ ഗ്രാമ പഞ്ചായത്ത് 16ാം വാർഡിൽ ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് മന്ത്രിയുടെ സഹോദരി സുജാതയാണ്.സഹോദരിക്ക് വിജയാശംസകൾ നേരാൻ ഇന്ന് രാവിലെ 10 മണിയോടെയാണ് കൃഷി മന്ത്രി പി പ്രസാദ് മാന്നാർ കുട്ടേമ്പേരൂർ കൈമാട്ടിൽ സഹോദരിയുടെ വീട്ടിൽ എത്തിയത്.ഇതോടൊപ്പം മാന്നാർ, ചെന്നിത്തല, ബുധനൂർ, പുലിയൂർ, പാണ്ടനാട്, പഞ്ചായത്തുകളിൽ മൽസരിക്കുന്ന, ബ്ലോക്ക് ജില്ലാ പഞ്ചായത്ത് തല ഇടതുപക്ഷ സ്ഥാനാർത്ഥികൾക്കും വിജയാശംസകൾ നേർന്നാണ് മന്ത്രി മടങ്ങിയത് .ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഫുൾ എ പ്ലസ് നേടുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version