Site icon Janayugom Online

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ കനത്ത സുരക്ഷ

ആഗസ്റ്റ് 15ന് നടക്കുന്ന സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ലഷ്‌കർ-ഇ‑തൊയ്ബ , ജെയ്‌ഷെ മുഹമ്മദ് , മറ്റ് തീവ്രവാദ ഗ്രൂപ്പുകൾ എന്നിവയുടെ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി ഇന്റലിജൻസ് ബ്യൂറോ(ഐബി) മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് സുരക്ഷ ശക്തമാക്കിയത്.

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ചെങ്കോട്ടയിൽ കർശനമായ പ്രവേശന നിയമങ്ങൾ ഏർപ്പെടുത്താൻ ഡല്‍ഹി പൊലീസിന് ഐബി നിർദ്ദേശം നൽകി. ജപ്പാന്റെ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്‌ക്കെതിരായ ആക്രമണവും ഉദയ്പൂരിലും, അമരാവതിയിലും നടന്ന സംഭവങ്ങളും ഐബിയുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

തീവ്രവാദ ഗ്രൂപ്പുകളെ നിരീക്ഷിക്കാൻ ഡൽഹി പൊലീസിനും മറ്റ് സംസ്ഥാനങ്ങൾക്കും ഐബി നിർദ്ദേശം നൽകി. തീവ്രവാദ സംഘടനകള്‍ക്ക് ആക്രമണത്തിന് യുഎവികളും പാരാഗ്ലൈഡറുകളും ഉപയോഗിക്കാം അതിനാൽ ജാഗ്രത പാലിക്കണമെന്ന് ബിഎസ്എഫിനോട് ഐബി ആവശ്യപ്പെട്ടു.

Eng­lish summary;Ahead of Inde­pen­dence Day, IB alerts Del­hi Police of threat from Lashkar, JeM

You may also like this video;

Exit mobile version