ആയുർവേദ ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷൻ (എഎച്ച്എംഎ) സംസ്ഥാന സമ്മേളനം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു. എഎച്ച്എംഎ സംസ്ഥാന പ്രസിഡന്റ് സനൽ കുമാർ കുറിഞ്ഞിക്കാട്ടിൽ അധ്യക്ഷനായി.എം കെ രാഘവൻ എംപി മുഖ്യാതിഥിയായി. മുണ്ടക്കൈ ദുരന്തഭൂമിയിൽ എഎച്ച്എംഎ ആയുർമിത്രം പദ്ധതി ഭാഗമായി സന്നദ്ധ സേവനം നടത്തിയ ആരോഗ്യ പ്രവർത്തകരെ കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ പി എം വാര്യർ ആദരിച്ചു. ഡോ വിജയൻ നങ്ങേലിൽ, ഡോ സി സുരേഷ് കുമാർ, ഡോ ബി ജി ഗോകുലൻ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബാബു എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ഡോ ഇടൂഴി ഉണ്ണിക്കൃഷ്ണൻ റിപ്പോർട്ടും ട്രഷറർ ഡോ ലിജു മാത്യു കണക്കും അവതരിപ്പിച്ചു. വനിതാ കമ്മിറ്റി റിപ്പോർട്ട് ഡോ രമാ കുമാരിയും ഇൻഷുറൻസ് പ്രവർത്തന റിപ്പോർട്ട് ഡോ ഇന്ദുചൂഡനും അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ ഇടൂഴി ഉണ്ണികൃഷ്ണൻ സ്വാഗതവും സെക്രട്ടറി ഡോ റഹ്മത്തുള്ള നന്ദിയും പറഞ്ഞു.

