Site iconSite icon Janayugom Online

ഐന്‍എല്‍ ഇടതു ബന്ധം ആദര്‍ശ സഹവാസത്തിലൂടെയും, പരസ്പരം വിശ്വാസത്തിലൂടെയും രൂപപ്പെട്ടതാണെന്ന് അഹമ്മദ് ദേവര്‍ കോവില്‍

വ്യക്തമപരമായി വേട്ടയാടാന്‍ സകല ഹിനമാര്‍ഗ്ഗവും പ്രയോഗിച്ചുവരുന്ന ചില വ്യക്തികളുടെ ഏറ്റവും പുതിയ കുതന്ത്രമാണ് താന്‍ ലീഗിലേക്ക് എന്ന വ്യാജവാര്‍ത്ത നിര്‍മ്മിതിക്ക് പിന്നിലും പ്രവര്‍ത്തിക്കുന്നതന്ന് അഹമ്മദ് ദേവര്‍കോവില്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ തന്നെ ഈ വേട്ടയാടല്‍ ഉണ്ടെന്നും ദേവര്‍കോവില്‍ പറഞ്ഞു

വിഭാഗീയ പ്രവർത്തനത്തിന് പാർട്ടി പുറത്താക്കിയ ചില ആളുകൾ കടുത്ത ഇടതുപക്ഷ വിരുദ്ധരായ ചില മാധ്യമ പ്രവർത്തകരെ കൂട്ടുപിടിച്ചാണ് ഈ വ്യാജ നിർമ്മിതികൾ ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.ഐഎൻഎലിന്റെ രാഷ്ട്രീയ സത്യസന്ധതയെയും, അടിയുറച്ച ഇടതുപക്ഷ നിലപാടിനെയും കരിനിഴലിലാക്കാമെന്നത് മൗഢ്യമായ ധാരണയാണ്.

ഐഎൻഎൽ ഇടതുബന്ധം ജൈവികവും മുന്നണി അംഗത്വം പതിറ്റാണ്ടുകളുടെ ആദർശ സഹവാസത്തിലൂടെയും പരസ്പര വിശ്വാസത്തിലൂടെയും രൂപപ്പെട്ടതുമാണ്. അതിനെ ഇത്തരം വ്യാജനിർമ്മിതികൾ കൊണ്ട് ഉലക്കാൻ കഴിയില്ല. എറണാകുളത്ത് ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് പൊതു നിരത്തിൽ സംഘർഷമുണ്ടാക്കിയ നാൾ മുതൽ ഐഎൻഎൽ നെ എൽഡിഎഫിൽ നിന്നും പുറത്താക്കുന്നതും കിനാവ് കണ്ടുറങ്ങുന്ന വിമതർ നിരാശരാവും എന്നും അദ്ദേഹം വ്യക്തമാക്കി.ലീഗിന്റെ ഔദ്യോഗിക പദവികളും സ്ഥാപനങ്ങളെയും ഉപയോഗിച്ച് സമസ്തയെ നശിപ്പിക്കാനിറങ്ങിയ കടുത്ത സുന്നി ആശയ വിരുദ്ധരായ പിഎംഎ സലാമിനെപ്പോലെയുള്ളവരെ സൂചിപ്പിച്ചാണ് ഛിദ്ര ശക്തി എന്നു പ്രയോഗിച്ചത്. 

ഈ മാധ്യമ പ്രതികരണത്തിലെ ചിലകാര്യങ്ങൾ മാത്രം അടർത്തി എടുത്താണ് വ്യാജ നിർമ്മിതിക്കാവശ്യമായ ഉരുപ്പടി ഉണ്ടാക്കിയിട്ടുള്ളത്.സമസ്ത എന്ന പണ്ഡിതസഭയെ ഭയപ്പെടുത്തി ലീഗിൻ്റെ ആലയിലാക്കാനുളള കുതന്ത്രങ്ങൾക്കെതിരെ പാർട്ടി പോരാട്ടം തുടരും. പാർട്ടിയിൽ നിന്നും പുറത്തെറിഞ്ഞ രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ വ്യജ നിർമ്മിതികൾക്കെതിരെ മുഴുവൻ ഇടതുപക്ഷ പ്രവർത്തകരും ഉയർന്ന ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Eng­lish Summary:
Ahmed Dewar Kovil states that the INL-Left rela­tion­ship is formed through ide­al coex­is­tence and mutu­al trust.

You may also like this video:

Exit mobile version