Site iconSite icon Janayugom Online

അഹമ്മദാബാദ് എയര്‍ ഇന്ത്യ അപകടം : അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു

അഹമ്മദാബാദ് വിമാനപകടത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു.എയര്‍ ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് രണ്ട് പേജ് വരുന്ന പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് വ്യോമയാന മന്ത്രാലയത്തിന് കൈമാറിയത്. അതിനിടെ വ്യോമയാന മേഖലയിലെ സുരക്ഷ സംബന്ധിച്ച് വിഷയങ്ങൾ ചർച്ച ചെയ്യാൻ പാർലമെൻറ് ഗതാഗത സമിതി നാളെ യോഗം ചേരും. രാജ്യത്തെ നടുക്കിയ ദുരന്തം നടന്ന് മൂന്നാഴ്ച പിന്നിടുമ്പോഴാണ് ഏവരും തേടിയ കാരണത്തിന് ഉത്തരമായത്. 

ബ്ലാക്ക് ബോക്സിൽ നിന്നടക്കം വീണ്ടെടുത്ത വിവരങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കിയതാണ് ഈ രണ്ട് പേജ് റിപ്പോർട്ട്. എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് പുറമേ, അമേരിക്കയുടെനാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡ്, യുകെ ഏജൻസി അടക്കമുള്ളവർ അന്വേഷണത്തിൻറെ ഭാഗമായിരുന്നു. കെ സി വേണുഗോപാലിൻറെ അധ്യക്ഷതയിൽ ചേരുന്ന പിഎസി യോഗത്തിലുംഎയർ ഇന്ത്യ അപകടം ചർച്ചയായി.

നാളെ സഞ്ജയ് ഝാ എംപിയുടെ അധ്യക്ഷതയിൽപാർലമെൻറ് ഗതാഗത കമ്മിറ്റി യോഗം ചേരുന്നുണ്ട്. വ്യോമയാന സെക്രട്ടറി,ഡിജിസിഎ ഡിജി , വ്യോമസേന പ്രതിനിധി എന്നിവരെ കൂടാതെഎയർ ഇന്ത്യ സിഇഒ, ബോയിംഗ് കമ്പനി പ്രതിനിധികളെയും യോഗത്തിൽ സമിതി വിളിപ്പിച്ചിട്ടുണ്ട്. വ്യോമയാന മേഖലയിലെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയരുന്ന പശ്ചാത്തലത്തിലാണ് നിർണായക യോഗം. അഹമ്മദാബാദ് അപകടത്തിന്റെ കാരണം, അന്വേഷണം, നഷ്ടപരിഹാരം എന്നിവയിൽ യോഗം വിശദീകരണം തേടും.

Exit mobile version