Site iconSite icon Janayugom Online

അഹമ്മദാബാദ് സ്ഫോടന കേസ് പ്രതികളില്‍ മലയാളികളും: മൂന്ന് പേര്‍ക്കും വധശിക്ഷ

ahmedabad blast seriesahmedabad blast series

ഗുജറാത്തിലെ അ​ഹ​മ്മ​ദാ​ബാ​ദിലെ സ്‌​ഫോ​ട​ന​ത്തി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട പ്ര​തി​ക​ളി​ല്‍ മ​ല​യാ​ളി​ക​ളും. മൂ​ന്ന് മലയാളികളാണുള്ളത്. ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​ക​ളാ​യ ഷി​ബി​ലി അ​ബ്ദു​ല്‍​ക​രീം, ഷാ​ദു​ലി അ​ബ്ദു​ല്‍​ക​രിം, കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി ഷ​റ​ഫു​ദ്ദീ​ന്‍ എ​ന്നി​വ​രാ​ണ് വ​ധ​ശി​ക്ഷ​യ്ക്ക​പ്പെ​ട്ട മ​ല​യാ​ളി​ക​ള്‍. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ മ​ല​യാ​ളി മു​ഹ​മ്മ​ദ് അ​ന്‍​സാ​റി​ന് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​യും കോ​ട​തി വി​ധി​ച്ചു. ഷ​റ​ഫു​ദ്ദീന്റെ പി​താ​വ് സൈ​നു​ദ്ദീ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള 28 പേ​രെ കോ​ട​തി വെ​റു​തെ വി​ട്ടി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ളാ​യ ഷാ​ദു​ലി​യും ഷി​ബി​ലി​യും വാ​ഗ​മ​ൺ കേ​സി​ലും അ​ൻ​സാ​റും ഷാ​ദു​ലി​യും പാ​നാ​യി​ക്കു​ളം കേ​സി​ലും ശി​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നു. സാ​ബ​ർ​മ​തി ജ​യി​ലി​ൽ നി​ന്ന് തു​ര​ങ്ക​മു​ണ്ടാ​ക്കി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​യാ​ണ് ഷിബിലി.
ബോം​ബു​ക​ൾ​ക്കു​ള്ള ചി​പ്പു​ക​ൾ ത​യാ​റാ​ക്കി ന​ൽ​കി​യ​താ​ണ് ഷ​റ​ഫു​ദ്ദീ​നെ​തി​രാ​യ കു​റ്റം. കൂ​ട്ടു​പ്ര​തി​യും ഇ​യാ​ളു​ടെ ബ​ന്ധു​വു​മാ​യ അ​ബ്ദു​ൾ റ​ഹ്മാ​ൻ കശ്മീ​രി​ൽ സൈ​ന്യ​വു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു. കേ​സി​ലെ 36 പ്ര​തി​ക​ള്‍​ക്കാ​ണ് വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. 11 പ്ര​തി​ക​ള്‍​ക്ക് ജീ​വ​ന​പ​ര്യ​ന്തം ശി​ക്ഷ​യും വി​ധി​ച്ചു. 2008ല്‍ ​ന​ട​ന്ന സ്‌​ഫോ​ട​ന​ത്തി​ല്‍ 56 പേ​രാ​ണ് സ്‌​ഫോ​ട​ന​ത്തി​ല്‍ മ​രി​ച്ച​ത് 200 ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. 2009ലാ​ണ് കേ​സി​ന്റെ വി​ചാ​ര​ണ ആ​രം​ഭി​ച്ച​ത്.​സം​ഭ​വം ന​ട​ന്ന് 14 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് കോ​ട​തി വി​ധി പറയുന്നത്.

Eng­lish Sum­ma­ry: Ahmed­abad blast con­victs: Three malay­alee sen­tenced to death

You may like this video also

Exit mobile version