അഹമ്മദാബാദ് ബോംബ് സ്ഫോടന പരമ്പര നടത്തിയ കേസില്‍ 49 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. 28 പ്രതികളെ വെറുതെവിട്ടു. 2008ല്‍ അഹമ്മദാബാദില്‍ സ്ഫോടനങ്ങള്‍ നടത്തിയ കേസിലാണ് ഗുജറാത്തിലെ പ്രത്യേക കോടതി 49 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ശിക്ഷ ഇന്ന് പ്രഖ്യാപിക്കും.
2009 ഡിസംബറിലാണ് വിചാരണ ആരംഭിച്ചത്. 77 പ്രതികളുണ്ടായിരുന്ന കേസില്‍ 2021 സെപ്റ്റംബറില്‍ വിചാരണ പൂര്‍ത്തിയാക്കിയിരുന്നു. വര്‍ഷങ്ങളോളം നീണ്ട വിചാരണക്കിടെ 1100 സാക്ഷികളെയാണ് വിസ്തരിച്ചത്. 2008 ജൂലൈ 26നാണ് അഹമ്മദാബാദ് നഗരത്തിലെ വിവിധ ഇടങ്ങളില്‍ ബോംബ് സ്ഫോടനങ്ങളുണ്ടായത്.
70 മിനിറ്റുകള്‍ക്കിടെ നഗരത്തിലെ 21 ഇടങ്ങളിലുണ്ടായ സ്ഫോടനങ്ങളില്‍ 56 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസില്‍ 85 പേരെയാണ് ഗുജറാത്ത് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ 78 പ്രതികള്‍ക്കെതിരെയാണ് വിചാരണ ആരംഭിച്ചത്. ഇതിനിടെ ഒരാള്‍ മാപ്പുസാക്ഷിയായി.
english summary; Ahmedabad blasts: 49 accused guilty
you may also like this video;