2026 പുരുഷ ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരവും ഫൈനലും അഹമ്മദാബാദ് നരേന്ദ്ര മോഡി സ്റ്റേഡിയം വേദിയാകുമെന്ന് റിപ്പോര്‍ട്ട്. സെമിഫൈനലുകളിലെ ഒരു മത്സരം മുംബൈയിലെ വാങ്കഡെ വേദിയായേക്കും. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി വേദിയാകുന്ന ലോകകപ്പില്‍ മുംബൈ, ഡല്‍ഹി, ചെന്നൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നീ നഗരങ്ങളാണ് ഇന്ത്യയില്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാവുക.
ശ്രീലങ്കയില്‍ കൊളംബോയിലെ രണ്ട് സ്റ്റേഡിയങ്ങളും കാന്‍ഡിയിലെ മറ്റൊരു സ്റ്റേഡിയത്തിലും മത്സരങ്ങള്‍ നടക്കും. സുരക്ഷാകാരണങ്ങളാല്‍ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടക്കുമോ എന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു. 2026 ഫെബ്രുവരി ഏഴിന് ടൂര്‍ണമെന്റ് ആരംഭിച്ചേക്കും. ഫൈനല്‍ മാര്‍ച്ച് എട്ടിന് നടക്കും. ശ്രീലങ്കയോ പാകിസ്ഥാനോ സെമിയിലെത്തിയാല്‍ മത്സരം കൊളംബോയില്‍ നടക്കും. ഇരു ടീമും സെമി ഫൈനലില്‍ വന്നില്ലെങ്കില്‍ രണ്ട് സെമിഫൈനലുകളും ഇന്ത്യയില്‍ നടക്കും.

