Site iconSite icon Janayugom Online

2030 കോമൺ‌വെൽത്ത് ഗെയിംസ്; ആതിഥേയത്വം അഹമ്മദാബാദിന്

2030‑ലെ കോമൺ‌വെൽത്ത് ഗെയിംസിന്റെ ആതിഥേയത്വം അഹമ്മദാബാദിന്. സ്കോട്ട്ലൻഡിലെ ഗ്ലാസ്‌ഗോയിൽ നടന്ന കോമൺ‌വെൽത്ത് സ്പോർട് ജനറൽ അസംബ്ലിയിൽ വെച്ച് 74 അംഗരാജ്യങ്ങളുടെ പ്രതിനിധികൾ ഇന്ത്യയുടെ ഈ ആവശ്യത്തിന് അംഗീകാരം നൽകി. ഗ്ലാസ്‌ഗോയിലെ ഹോട്ടലിൽ വെച്ച് അഹമ്മദാബാദിനെ ആതിഥേയ നഗരമായി ഏകകണ്ഠമായി തിരഞ്ഞെടുത്തതിന് പിന്നാലെ 20 ഗർഭ നർത്തകരും 30 ഇന്ത്യൻ ഡോൾ ഡ്രമ്മർമാരും ഹാളിലേക്ക് കടന്നുവന്ന് ആവേശം പങ്കുവെച്ചു. 2030ൽ നടക്കുന്ന ഗെയിംസ്, കോമൺ‌വെൽത്ത് ഗെയിംസിന്റെ നൂറാം വാർഷിക പതിപ്പ് കൂടിയായിരിക്കും. കോമൺ‌വെൽത്ത് ഗെയിംസ് അധികൃതർ ഇന്ത്യൻ സർക്കാരിൻ്റെ അഭ്യർത്ഥന പ്രകാരം ‘അഹമ്മദാബാദ്’ എന്ന് ഔദ്യോഗികമായി എഴുതേണ്ടതിന് പകരം ‘അംദാവദ്’ എന്ന് എഴുതിയതായും റിപ്പോർട്ടുണ്ട്.

ആതിഥേയ രാജ്യം എന്ന നിലയിൽ, മത്സരത്തിൽ ഉൾപ്പെടുത്താൻ ഇന്ത്യക്ക് രണ്ട് പരമ്പരാഗത കായിക ഇനങ്ങൾ വരെ നിർദ്ദേശിക്കാം. 2030ലെ ഗെയിംസിൽ അത്‌ലറ്റിക്സ്, നീന്തൽ, ടേബിൾ ടെന്നീസ്, ബൗൾസ്, നെറ്റ്ബോൾ ഉൾപ്പെടെ 15 മുതൽ 17 വരെ കായിക ഇനങ്ങൾ ഉണ്ടാകാനാണ് സാധ്യത. ട്വൻ്റി20 ക്രിക്കറ്റ് താൽക്കാലിക ലിസ്റ്റിലുണ്ട്.

Exit mobile version