കൃത്രിമ ബുദ്ധി (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്-എഐ) ആണവായുധങ്ങള്‍ക്ക് സമാനം ലോകത്തിന് അപകടകരമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്‌ശങ്കർ. ആണവയുധങ്ങള്‍ക്കുശേഷം ലോകം നേരിടാൻ പോകുന്ന ഏറ്റവും മാരകമായ ദുരന്തം എഐ കൊണ്ടുലോകത്തുണ്ടാകുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്തും ധനകാര്യ മന്ത്രാലയവും ചേർന്ന് സംഘടിപ്പിച്ച കൗടില്യ ഇക്കണോമിക് കോൺക്ലേവിന്റെ മൂന്നാം എഡിഷനിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ആണവ ബോംബുകള്‍ എങ്ങനെ ലോകത്തിന് അപകടകരമായോ അത്രതന്നെ ദുരന്തം എഐകൊണ്ട് വരുംകാലത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാശാസ്ത്രം, ഇന്റര്‍നെറ്റ്, എഐ എന്നിവയ്ക്ക് ആഗോളക്രമത്തെ തന്നെ മാറ്റും, ഇക്കാര്യത്തില്‍ ലോകം ജാഗ്രത പാലിക്കണമെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.