Site iconSite icon Janayugom Online

എഐ കാമറ കേസ്; കരാറുകാർക്കുള്ള പണം തടഞ്ഞു

എഐ കാമറ ഇടപാടിൽ കരാറുകാർക്ക് പണം നൽകുന്നത് വിലക്കി കേരളാ ഹൈക്കോടതി. വിഷയത്തിൽ സർക്കാരിനും കെൽട്രോണിനും നോട്ടീസ് നൽകും. കേസ് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാർക്ക് നൽകാനുള്ള പണം സംസ്ഥാന സർക്കാർ നൽകാൻ പാടില്ലെന്ന് കോടതി നിർദേശിച്ചു. വി ഡി സതീശൻ നൽകിയ ഹർജിയിലാണ് കോടതി നിർദേശം.
അഴിമതിയെ എതിർക്കുന്നുവെന്ന് സത്യവാങ്മൂലത്തിൽ ബോധ്യപ്പെടുത്തണമെന്ന് ഹർജിക്കാർക്ക് കോടതി നിർദേശം നൽകി. ഹർജി കോടതി ഫയലിൽ സ്വീകരിച്ചിട്ടില്ല. രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും. ഹർജിക്കാർക്ക് എഐ കാമറയുമായി ബന്ധപ്പെട്ട രേഖകൾ എവിടെ നിന്നു കിട്ടിയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. പൊതുയിടത്തിൽ നിന്നാണ് രേഖകൾ ലഭിച്ചതെന്ന് ഹർജിക്കാരൻ വ്യക്തമാക്കി.

eng­lish sum­ma­ry; AI cam­era case; Pay­ments to con­trac­tors are withheld

you may also like this video;

Exit mobile version