Site iconSite icon Janayugom Online

എഐ ക്യാമറ വാഹനമിടിച്ച് തകര്‍ത്ത സംഭവം; ഒരാള്‍ കസ്റ്റഡിയില്‍

പാലക്കാട് വടക്കഞ്ചേരിയില്‍ എഐ ക്യാമറ വാഹനമിടിച്ച് തകര്‍ത്ത സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. പുതുക്കോട് സ്വദേശി മുഹമ്മദിനെയാണ് വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. വടക്കഞ്ചേരിയില്‍ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ആയക്കാട് സ്ഥാപിച്ചിരുന്ന എഐ ക്യാമറയുടെ പോസ്റ്റ് വാഹനം ഇടിച്ച് തകര്‍ക്കുകയായിരുന്നു.

ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിന്‍തോപ്പിലാണ് കണ്ടെത്തിയത്. തകര്‍ന്നു വീണ പോസ്റ്റ് വാഹനത്തില്‍ കുരുങ്ങി തെങ്ങിന്‍ തോപ്പിലെത്തുകയായിരുന്നു. ഇയാള്‍ക്കൊപ്പം രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നതായാണ് വിവരം. ഇവര്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry: AI cam­era was smashed by a vehi­cle; One in custody
You may also like this video

 

Exit mobile version