ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉല്പന്നങ്ങൾക്കുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസർക്കാർ പിൻവലിച്ചു. ഐടി ആക്ട് 2000, ഐടി റൂൾസ് 2021 എന്നിവ പ്രകാരം ഈ മാസം ഒന്നിന് പുറപ്പെടുവിച്ച ഉപദേശമാണ് ഐടി മന്ത്രാലയം പിന്‍വലിച്ചത്. മാർച്ച് 15ന് പ്ലാറ്റ്‌ഫോമുകൾക്ക് നല്‍കിയ പുതിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പഴയ നിര്‍ദേശം പിന്‍വലിച്ചതെന്ന് ഐടി മന്ത്രാലയം അറിയിച്ചു.
എഐ ഉല്പന്നങ്ങൾ പൊതുജനങ്ങൾക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് സർക്കാർ അനുമതി തേടണമെന്നായിരുന്നു പ്രധാന നിര്‍ദേശം. ഇത് വ്യാപകമായ വിമർശനത്തിന് ഇടയാക്കി. ഇതോടെ മാര്‍ഗനിര്‍ദേശം പിന്‍വലിക്കുകയായിരുന്നു. മോഡി ഫാസിസ്റ്റാണെന്ന് ഗൂഗിള്‍ എഐ ചാറ്റ്ബോട്ട് ജെമിനി ഉത്തരം നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ എഐ രംഗത്ത് പിടിമുറുക്കിക്കൊണ്ട് മാര്‍ഗനിര്‍ദേശവുമായി രംഗത്തെത്തിയിരുന്നത്.
English Summary: AI: Central Govt Withdraws Controversial Guidelines
You may also like this video