കോഴിക്കോട് നിര്‍മിത ബുദ്ധി ( ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്/എഐ) ഉപയോഗിച്ച് നാല്‍പതിനായിരം രൂപ തട്ടിയ കേസില്‍ പ്രതികരണവുമായി ഡിസിപി കെ ഇ ബൈജു. സമാന സ്വഭാവമുള്ള കേസ് സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നും തട്ടിപ്പി പിന്നിൽ ഒരു സംഘം ഉണ്ടെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ കേസ് എടുത്തു. തട്ടിപ്പുകാര്‍ക്ക് കോമൺ വാട്സ്അപ്പ് ഗ്രൂപ്പ് ഉണ്ട്. ആ ഗ്രൂപ്പ് ആകാം ഹാക്ക് ചെയ്തതെന്നാണ് പൊലീസിന്‍റെ നിഗമനം. തട്ടിയെടുത്ത പണം ഗുജറാത്തിൽ നിന്ന് മഹാരാഷ്ടയിലുള്ള അക്കൗണ്ടിലേക്ക് നാല് തവണയായാണ് ട്രാൻസ്ഫർ ചെയ്തതെന്നും പണം തിരിച്ചെടുക്കാനുള്ള നടപടികൾ സ്വീകരിച്ചതായും ഡിസിപി അറിയിച്ചു.
അതേസമയം പരാതിക്കാരനായ പി എസ് രാധാകൃഷ്ണൻ മൊഴി നൽകാനെത്തി. കോഴിക്കോട് സൈബർ ക്രൈം ഓഫീസിലാണ് മൊഴി രേഖപ്പെടുത്തുന്നത്.
english summary;AI Money Fraud: Police say that there has been no similar case in the state
you may also like this video;